Malayalam Daily Bible Quiz (January 01)

1/10
മോശ ഇസ്രായേൽ ജനത്തിൽ നിന്ന് 70 പേരെ സമാഗമകൂടാരത്തിനുചുറ്റും വിളിച്ചുകൂട്ടിയപ്പോൾ കർത്താവ് മോശയിൽ നിന്നെടുത്ത് അവർക്കു നല്കിയതെന്ത്?
A പൗരോഹിത്യം
B ചൈതന്യം
C വിശുദ്ധി
D ബലിപീഠം
2/10
യേശുവിന്റെ അപ്പം വർദ്ധിപ്പിക്കുന്ന അടയാളം കണ്ട ജനങ്ങൾ പറഞ്ഞതെന്ത്?
A ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്
B ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാൻ ആർക്ക് കഴിയും
C അവൻ ഒരു നല്ല മനുഷ്യനാണ്
D ഇവനാണ് യഥാർത്ഥത്തിൽ ലോക രക്ഷകൻ
3/10
തന്നെക്കുറിച്ച് യോഹന്നാന്റെതിനെക്കാൾ വലിയ സാക്ഷ്യമുണ്ടെന്ന് സമർത്ഥിക്കുന്ന യേശു ആരുടെ സാക്ഷ്യമാണ് അപ്രകാരം ചൂണ്ടിക്കാണിക്കുന്നത്?
A പിതാവിന്റെ
B തന്റെതന്നെ
C പരിശുദ്ധാത്മാവിന്റെ
D യഹൂദനേതാക്കന്മാരുടെ
4/10
"എന്റെ നാമത്തിൽ നിങ്ങൾ എന്നോടു എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തു തരും" അദ്ധ്യായവും വാക്യവുമേത്?
A 14:16
B 14:14
C 7:20
D 14:10
5/10
വിശുദ്ധ ലിഖിതത്തിലെ രാജകീയ നിയമം ഏത്?
A നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
B ദൈവത്തെ പൂർണഹൃദയത്താടെ സ്നേഹിക്കുക
C നിയമങ്ങൾ അനുസരിക്കുക
D സാബത്ത് ആചരിക്കുക
6/10
അഹറോന്റെ പുത്രന്മാർ ആരെല്ലാം?
A നാദാബ്, അബിഹു, എലെയാസർ, ഇത്താമർ
B ഇത്താമർ, ആസോർ, അക്തീം, മഥാൻ
C അബിഹു, നാദാബ്, യോഥാം, ഓസിയ
D ആരാം, ഹെസ്റോൻ, സൽമോൻ, നഫ്ഷോൻ
7/10
ശിശുവിനു യോഹന്നാൻ എന്ന പേരിടണമെന്ന നിർദ്ദേശം താഴെപ്പറയുന്നവരിൽ ആരിൽനിന്നാണ് ആദ്യം വന്നത്?
A സഖറിയാ
B എലിസബത്ത്
C അയൽക്കാരും ബന്ധുക്കളും
D മറിയം
8/10
"അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ". എന്ത്?
A തിരുത്തൽ
B മറുപടി
C സഹനം
D കുടുംത്തിലെ സംസാരം
9/10
"അവർ അവനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു". ആരാണ് "അവർ"?
A യേശുവിന്റെ ശിഷ്യർ
B ജനക്കൂട്ടം
C സദുക്കായർ
D ഫരിസേയരും നിയമജ്ഞരും
10/10
32-34 അധ്യായങ്ങളിൽ കാണുന്ന പാരമ്പര്യം ഏത്?
A പുരോഹിത
B എലോഹിസ്റ്റിക്
C നിയമാവർത്തന
D യാഹ്വിസ്റ്റ്
Result: